Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monsoon

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നും ബുധനാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

District News

കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 1112 ഹെ​ക്ട​റി​ൽ കൃ​ഷി​നാ​ശം; 1.32 കോ​ടി രൂ​പ​യു​ടെ ന​ഷ‌്‌​ടം

ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ 3165 ക​ർ​ഷ​ക​രു​ടെ 1112 ഹെ​ക്‌​ട​ര്‍ സ്ഥ​ല​ത്ത് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ വി.​പി. സി​ന്ധു അ​റി​യി​ച്ചു. നെ​ല്ല്, വാ​ഴ, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ വി​ള​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും കാ​ല​വ​ർ​ഷ​ക്കെ​ടു​തി ബാ​ധി​ച്ചി​ട്ടു​ള്ള​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ 132.7 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

രാ​മ​ങ്ക​രി, ച​മ്പ​ക്കു​ളം, ക​രു​വാ​റ്റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ഗു​രു​ത​ര​മാ​യ രീ​തി​യി​ൽ ഉ​യ​രു​കയാണ്. ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 600 ച​ക്കം, ക​രു​വാ​റ്റ​യി​ലെ ചാ​ലു​ക്ക​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ഷി​നാ​ശ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കൃ​ഷിവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

രാ​മ​ങ്ക​രി ബ്ലോ​ക്കി​ലെ അ​ഞ്ച് കൃ​ഷി​ഭ​വ​നു​ക​ളി​ലും ചെ​ങ്ങ​ന്നൂ​രി​ലെ പാ​ണ്ട​നാ​ട് കൃ​ഷി​ഭ​വ​നി​ലും വെ​ള്ളം ക​യ​റി​യ​തി​നാ​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യുന്നില്ല. തൈ​പ്പ​റ​മ്പ് വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലെ മോ​ട്ടോ​ർ ഷെ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പു​ളി​ങ്കു​ന്ന് തെ​ക്കേ മ​ണ​പ്പി​ള്ളി​യി​ൽ മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത് പു​ന​ഃസ്ഥാ​പി​ച്ച​താ​യി കൃ​ഷി അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ വി​വ​രം അ​ടി​യ​ന്ത​ര​മാ​യി കൃ​ഷി​ഭ​വ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും കൃ​ഷി​വ​കു​പ്പി​ന്‍റെ എ​യിം​സ് പോ​ർ​ട്ട​ലി​ൽ വി​ള​നാ​ശം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും വേ​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ജില്ലയിൽ 53 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ 2635 പേ​ർ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്ന് വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് 2635 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ആ​കെ 53 ക്യാ​മ്പു​ക​ളി​ലാ​യി 813 കു​ടും​ബ​ങ്ങ​ളി​ലെ 1055 പു​രു​ഷ​ന്മാ​രും 1137 സ്ത്രീ​ക​ളും 443 കു​ട്ടി​ക​ളു​മാ​ണ് ക​ഴി​യു​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ 26 ക്യാ​മ്പു​ക​ളി​ലാ​യി 507 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1644 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 681 പു​രു​ഷ​ന്മാ​രും 711 സ്ത്രീ​ക​ളും 252 കു​ട്ടി​ക​ളു​മു​ണ്ട്.

കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി 94 കു​ടും​ബ​ങ്ങ​ളി​ൽ 303 പേ​രും കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ 16 ക്യാ​മ്പു​ക​ളി​ലാ​യി 159 കു​ടും​ബ​ങ്ങ​ളി​ൽനി​ന്നു​ള്ള 532 പേ​രും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്. കൂ​ടാ​തെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ അ​ഞ്ച് ക്യാ​മ്പു​ക​ളി​ലാ​യി 24 കു​ടും​ബ​ങ്ങ​ളി​ൽനി​ന്നു​ള്ള 82 പേ​രും അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ ഒ​രു ക്യാ​മ്പി​ൽ ആ​റ് കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രും ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ മൂ​ന്ന് ക്യാ​മ്പു​ക​ളി​ൽ 23 കു​ടും​ബ​ങ്ങ​ളി​ലെ 51 പേ​രും ക​ഴി​യു​ന്നു​ണ്ട്.

ഹെ​ൽ​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് ഹെ​ൽ​പ്പ് ഡെ​സ്ക് ന​മ്പ​റി​ൽ വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലേ​ക്ക് ന​ൽ​കി ദു​ര​ന്ത​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഹെ​ൽ​പ്പ് ഡെ​സ്ക് ന​മ്പ​റു​ക​ൾ. 9567507083, 0477 2252496, 0477 2253836.

Kerala

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; വീടുകളില്‍ വീണ്ടും വെള്ളം കയറി

കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില്‍ വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഞായറാഴ്ച മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിരുന്നു. ഇതോടെയാണ് ആളുകള്‍ എത്തി വൃത്തിയാക്കിയ ശേഷം താമസം തുടങ്ങിയത്. എന്നാല്‍ പുലര്‍ച്ചെ അഞ്ചോടെ വീണ്ടും വെള്ളം കയറുകയായിരുന്നു.

രാത്രി ശക്തമായ മഴ വന്നതോടെ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും വെള്ളം കയറുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും കാളിയാറിലെയും പെരിയാറിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

Kerala

ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിക്കണം; കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: ജില്ലയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മീനച്ചിലാറ്റിലടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ വീണ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്‍സ്‌മെന്‍റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണം.

ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:

കോട്ടയം- 85479 85727

ചങ്ങനാശേരി- 9496014587

മീനച്ചില്‍- 9496686325

കാഞ്ഞിരപ്പള്ളി- 9495265800

വൈക്കം- 9496174871

മൃഗസംരക്ഷണ വകുപ്പ് - 04812 564623, 9447418095

Kerala

2018 ആ​വ​ര്‍​ത്തി​ക്കു​മോ...? അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ സ്ഥി​തി രൂ​ക്ഷം, വീടുകളിൽ വെള്ളംകയറി

തി​രു​വ​ല്ല: പ​മ്പ, മ​ണി​മ​ല ആ​റു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ രൂ​ക്ഷം. കു​റ്റൂ​ര്‍, നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.

ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. എം​സി റോ​ഡി​ലും തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ പാ​ത​യി​ലും ഗ​താ​ഗ​തം മു​ട​ങ്ങി. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ഒ​ട്ടു​മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി.

നെ​ടു​മ്പ്രം പ​ടാ​ര​ത്തി​ല്‍ പ​ടി​മു​ത​ല്‍ എ​ന്‍​സി ജം​ഗ്ഷ​ന്‍ വ​രെ ഉ​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നേ തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​ല​ച്ച​ത്. ഞായറാഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് പ​മ്പ, മ​ണി​മ​ല ന​ദി​ക​ള്‍ ചേ​ര്‍​ന്ന് ഒ​ഴു​കു​ന്ന ന​ദി​യി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ച് എ​ത്തി​യ​ത്. റോ​ഡ് വ​ക്കി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി അ​ട​ക്ക​മു​ള്ള ഗ​താ​ഗ​ത സം​വി​ധാ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

എം​സി റോ​ഡി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​മാ​യി പ​തി​വാ​യി വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​മാ​ണ് ഇ​ത്. എം​സി റോ​ഡി​ല്‍ തി​രു​മൂ​ല​പു​ര​ത്തി​നും കു​റ്റൂ​രി​നു​മി​ട​യി​ല്‍ റോ​ഡി​ല്‍ ര​ണ്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കൂ​റ്റൂ​ര്‍ - തെ​ങ്ങേ​ലി റോ​ഡ്, ,ആ​റാ​ട്ടു​ക​ട​വ് -തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ റോ​ഡ് ,ഓ​ത​റ - മം​ഗ​ലം റോ​ഡ് താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക പ്ര​ധാ​ന റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യ​തോ​ടെ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ല്‍​വേ​യു​ടെ അ​ടി​പാ​ത​ക​ളാ​യ ഇ​രു​വ​ള്ളി​പ്ര ,കു​റ്റൂ​ര്‍ എ​ന്നീ വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലം ക​റ്റോ​ട് തി​രു​മൂ​ല​പു​രം റോ​ഡി​ലും കൂ​റ്റൂ​ര്‍ വ​ള്ളം​കു​ളം റോ​ഡി​ലും ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

നൂ​റുക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ണ് താ​ലൂ​ക്കി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. ജ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞുപോ​യ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്.​കൂ​ടാ​തെ വെ​ള്ളം പ​റ​മ്പു​ക​ളി​ല്‍ ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലും നാ​ണ്യ​വി​ള​ക​ള്‍ ഏ​റെ​യും ന​ശി​ച്ചു. വെ​ള്ളം ഇ​റ​ങ്ങി​യാ​ലേ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് എ​ടു​ക്കാ​ന്‍ ക​ഴു​ക​യു​ള്ളു. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​യി ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ബി​ന്‍ കെ.​ജോ​ര്‍​ജി​ന്റെ നേ​തൃ​ത്യ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Kerala

കോട്ടയം ജില്ലയിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസപ്പെട്ടു

കോട്ടയം: കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ടിരിക്കുകയാണ്.

പ്രധാന പാതകളിലെ ഗതാഗത തടസം

പാലാ - ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം - കുമരകം - ചേര്‍ത്തല റോഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.

കോട്ടയം - ഇറഞ്ഞാല്‍ റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്‍ക്കുന്നം റൂട്ടുകള്‍ അയര്‍ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര്‍ - മണര്‍കാട് റോഡില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

വെള്ളം കയറിയ പ്രദേശങ്ങള്‍

പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്‍പ്പ്, പേരൂര്‍, ആര്‍പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

യാത്ര നിരോധിച്ചു

ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Kerala

ഇന്നുമുണ്ട് മഴ; ഒപ്പം ഇടിമിന്നലും കാറ്റും, യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ, വരുംമണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഞായറാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഇന്ന് കർണാടക തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

കുടയെടുത്തോളൂ, ഇന്ന് മഴയുണ്ട്; വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു.

പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു. വരുംമണിക്കൂറുകളിൽ ഇത് ക്രമേണ ദുർബലമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്നും ഞായറാഴ്ചയും മധ്യ അറബിക്കടൽ, അതിനോട് ചേർന്ന വടക്കൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ തീരങ്ങൾ, തെക്കൻ ഗുജറാത്ത് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ഇന്ന് വടക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ & മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.

Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വരുന്നു; ശനിയാഴ്ച വരെ മഴയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് മഴയെത്തുന്നത്.

അതേസമയം, കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന തെക്കൻ ഗുജറാത്ത്‌ തീരം, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

മഴ തകർത്തുപെയ്യും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും സ്ഥിതിചെയ്യുന്നു.

ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala

അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

അതേസമയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ വ്യാഴാഴ്ച വരെ കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Latest News

Corehub Up